കരളു കത്തുന്ന കവിത കൊണ്ടു ഞാന്‍
പ്രണയ വേദന എഴുതി വെക്കുന്നു
ചിതറി വീണൊരാ ചില്ലുപാത്രങ്ങളെ
ഒരു വിതുമ്പലാല്‍ ചേര്‍ത്തു വെക്കുന്നു
മുഖമുടഞ്ഞു തകര്‍ന്നു പോയ് നമ്മളാ
പഴയ കൂട്ടുകാര്‍ മാത്രമാകുന്നു
വെയിലു പോള്ളുന്നോരീ വിജന വീഥിയില്‍
ഇനി വരില്ല നീ.... ഇനി വരില്ല നീ
വറുതിയില്‍ നമ്മള് ഒന്നിച്ചു പാടിയ
പഴയ ഗാനങ്ങള്‍ എല്ലാം മറന്നു പോയ്
വഴിയില്‍ നമ്മള് തലോടി തലോടി
നിറമണിഞ്ഞ പൂ എന്നെ കൊഴിഞ്ഞു പോയ്..
ഇനി വരില്ല നീ എന്റെയീ മുറിയിലെ
പുക പിടിച്ചോരീ ഉന്മാദ രാത്രിയില്‍
വിഷ മുറഞ്ഞോരീ പ്രണയം കുടിച്ചുഞാന്
ഇനി വരില്ല നീ....ഇനി വരില്ല നാം...