Friday, January 09, 2009

ഇനി വരില്ല നീ

കരളു കത്തുന്ന കവിത കൊണ്ടു ഞാന്‍
പ്രണയ വേദന എഴുതി വെക്കുന്നു
ചിതറി വീണൊരാ ചില്ലുപാത്രങ്ങളെ
ഒരു വിതുമ്പലാല്‍ ചേര്‍ത്തു വെക്കുന്നു
മുഖമുടഞ്ഞു തകര്‍ന്നു പോയ് നമ്മളാ
പഴയ കൂട്ടുകാര്‍ മാത്രമാകുന്നു
വെയിലു പോള്ളുന്നോരീ വിജന വീഥിയില്‍
ഇനി വരില്ല നീ.... ഇനി വരില്ല നീ
വറുതിയില്‍ നമ്മള്‍ ഒന്നിച്ചു പാടിയ
പഴയ ഗാനങ്ങള്‍ എല്ലാം മറന്നു പോയ്
വഴിയില്‍ നമ്മള്‍ തലോടി തലോടി
നിറമണിഞ്ഞ പൂ എന്നെ കൊഴിഞ്ഞു പോയ്‌..
ഇനി വരില്ല നീ എന്റെയീ മുറിയിലെ
പുക പിടിച്ചോരീ ഉന്മാദ രാത്രിയില്‍
വിഷ മുറഞ്ഞോരീ പ്രണയം കുടിച്ചുഞാന്‍
ഇനി വരില്ല നീ....ഇനി വരില്ല നാം...

4 comments:

Bindhu Unny said...

You've captured the pain in your words ...

നിഷ........ said...

ഓര്‍മകളില്‍ വേദനകള്‍ ഇല്ലെങ്കില്‍ പിന്നെയെന്തു ജീവിതം അല്ലെ??

Seetha said...

ഇനി വരില്ല നീ എന്റെയീ മുറിയിലെ
പുക പിടിച്ചോരീ ഉന്മാദ രാത്രിയില്‍
വിഷ മുറഞ്ഞോരീ പ്രണയം കുടിച്ചുഞാന്‍


ഇനിയും വന്നേക്കാം.....

സിജി സുരേന്ദ്രന്‍ said...

Deni Varthamaanathil(Malayalam Daily) Joli cheythitttundo?

Kavitha Nannayittund